ബെംഗളൂരു: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് 70 യാത്രക്കാരുമായി സര്‍വീസ് നടത്തിയെന്നാരോപണം. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് നിബന്ധനകളോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സമൂഹിക അകലം, ശുചിത്വം തുടങ്ങിയ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കോര്‍പ്പറേഷന്‍ ബസുകള്‍ യാത്ര നടത്തിയതെന്ന് യാത്രക്കാര്‍ ആരോപിച്ചു. ബസില്‍ സാനിറ്റൈസര്‍ നല്‍കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.
70 പേരെ കുത്തിനിറച്ച് യാത്ര; ബിഎംടിസിക്കെതിരെ ആരോപണം - കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍
സര്‍ക്കാരിന്‍റെ കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് കോര്‍പ്പറേഷന്‍ ബസുകള്‍ സര്‍വീസ് നടത്തിയത്