ഗുവാഹത്തി: അസമിലെ ടൂറിസം മേഖലയിലുണ്ടായ നഷ്ടം നികത്താൻ പുതിയ തന്ത്രങ്ങളുമായി അസം സർക്കാർ. വിദേശ വിനോദ സഞ്ചാരികളേക്കാൾ ആഭ്യന്തര വിനോദ സഞ്ചാരികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് അസം ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ഡയറക്ടർ ദേവ കുമാർ മിശ്ര പറഞ്ഞു. അസമിലെ ടൂറിസം മേഖലയിൽ ഏകദേശം 3000 കോടി രൂപയുടെ നഷ്ടമുണ്ടായി. ടൂറിസ്റ്റ് സീസണിന്‍റെ തുടക്കത്തിൽ പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിലെ പ്രതിഷേധം മേഖലയെ ബാധിച്ചുവെങ്കിലും കൊവിഡ് വൈറസ് വ്യാപിച്ചതിനെത്തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് ഈ മേഖലയെ കൂടുതൽ ബാധിച്ചു. ആസാമിലെ ഏറ്റവും കൂടുതൽ വിനോദസഞ്ചാര സീസൺ ഒക്ടോബറിൽ ആരംഭിച്ച് മെയ് വരെ തുടരും. എന്നിരുന്നാലും വിനോദസഞ്ചാരികളുടെ ഒഴുക്ക് അതിനുശേഷവും തുടരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ധാരാളം വിനോദ സഞ്ചാരികൾ സംസ്ഥാനം സന്ദർശിക്കുന്നുണ്ടെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് സഞ്ചാരികളെ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് മിശ്ര പറഞ്ഞു. കൊവിഡ് വൈറസ് ബാധിക്കാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ ആകർഷിക്കുന്നതിനായി പുതിയ തരം പാക്കേജുകൾ തയാറാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഇതിനകം തന്നെ ടൂർ ഓപ്പറേറ്റർമാരുമായി ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പൈതൃക സ്ഥലങ്ങൾ, സമൃദ്ധമായ ഗ്രീൻ ടീ ഗാർഡനുകൾ, ജതിംഗ, റിവർ ഐലന്‍റ് മജുലി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ ചരിത്രപരവും മതപരവുമായ സ്ഥലങ്ങൾ ഉയർത്തിക്കാട്ടാൻ ടൂറിസം വകുപ്പ് പദ്ധതിയിടുന്നു.
ആഭ്യന്തര വിനോദ സഞ്ചാരികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അസം - അസം ടൂറിസം മേഖല
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് അസം ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ഡയറക്ടർ ദേവ കുമാർ മിശ്ര പറഞ്ഞു.