ഗുവാഹത്തി: രണ്ട് കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ അസമില്‍ ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല. 2021 ജനുവരി മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അണുകുടുംബ നയം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ ജോലിയിലുള്ളവരും നിയമം നടപ്പിലാക്കി മാതൃകയാകണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
പുതിയ ഭൂനയത്തിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2017ല്‍ അസം അസംബ്ലി പാസാക്കിയ നയത്തിന്‍റെ ഭാഗമായാണ് തീരുമാനം. പുതിയ ഭൂനയം അനുസരിച്ച് ഭൂരഹിതരായവര്‍ക്ക് 43,200 ചതുരശ്ര അടി ഭൂമി വീതം കൃഷിക്കായും പകുതി സ്ഥലം ഭവന നിര്‍മ്മാണത്തിനായും അനുവദിക്കും. ഇത് അടുത്ത 15 വര്‍ഷത്തേക്ക് വില്‍ക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി സർബാനന്ദ സോനോവാള്‍ പ്രസ്‌താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ ബസ് ടിക്കറ്റ് നിരക്ക് 25 ശതമാനമായി വര്‍ധിപ്പിക്കാനും നീക്കമുണ്ട്.