ദിസ്പൂർ: അരുണാചൽ പ്രദേശിലെ ലോംഗ്ഡിങ് ജില്ലയിൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിന്‍റെ കെ-വൈഎ കേഡർ തകർത്തു. അസം റൈഫിൾസും പൊലീസും ചേർന്നാണ് ലോംഗ്ഡിങിലെ ജനറൽ ഏരിയയിലെ കേഡറിനെ ഇല്ലാതാക്കിയത്.
വെടിയേറ്റ വ്യക്തിയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു. മൂന്ന് ലൈവ് റൗണ്ടുകളും ഒരു പോയിന്‍റ് 32 പിസ്റ്റളും ഒരു ചൈനീസ് ഗ്രനേഡും കണ്ടെടുത്തതായി അസം റൈഫിൾസ് അറിയിച്ചു.