ഗുവഹത്തി: അസമിൽ കഴിഞ്ഞ ദിവസം 16 പേർ കൂടെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണ സംഖ്യ 578 ആയി. പുതിയതായി 2460 കേസുകൾ ആണ് റിപ്പോർട്ട് ചെയ്‌തത്. 35,603 സാമ്പിളുകൾ ആണ് പരിശോധിച്ചത്. ഇതോടെ ആകെ കേസുകൾ 1,59,320ൽ എത്തി. രോഗം ഭേദമായവർ 1795. ആകെ രോഗമുക്‌തരായവർ 1,29,130. ഡോക്‌ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും പരിശ്രമ ഫലമായി രോഗമുക്തി നിരക്ക് 81.05 ശതമാനത്തിലേക്ക് എത്തിയെന്ന് കുടുംബ-ആരോഗ്യ ക്ഷേമ മന്ത്രി ഹിമൻതാ ബിസ്‌വാ ട്വീറ്റ് ചെയ്തു. രോഗമുക്‌തരായവരിൽ 10,81പേർ സംസ്ഥാനത്ത് പ്ലാസ്മ ദാനം ചെയ്തു. നിലവിൽ 29,609 പേരാണ് ചികിത്സയിൽ ഉള്ളത്.
കൊവിഡ് ബാധിച്ച് അസമില്‍ 16 പേര്‍ കൂടി മരിച്ചു - കൊറോണ
രോഗമുക്‌തി നിരക്ക് 81.05 ശതമാനത്തിലേക്ക് എത്തിയെന്ന് കുടുംബ-ആരോഗ്യ ക്ഷേമ മന്ത്രി ഹിമൻതാ ബിസ്‌വാ ട്വീറ്റ് ചെയ്തു