ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ നടക്കുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പ്രക്ഷോഭം പുരോഗമിക്കുന്നത്. അതേസമയം ഗുവാഹത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ നാല് മണിവരെ സംസ്ഥാന തലസ്ഥാനത്തെ കര്‍ഫ്യൂ പിന്‍വലിച്ചു. ഇന്ന് എല്ലാ ജില്ലകളിലെയും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വിദ്യാര്‍ഥി സംഘടന മാര്‍ച്ച് നടത്തും. വിദ്യാര്‍ഥികള്‍ക്ക് പുറമേ രാഷ്‌ട്രീയ നേതാക്കളും സിനിമാ താരങ്ങളും സാമൂഹിക പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
-
Assam: Earlier visuals of security deployed in Guwahati. pic.twitter.com/ny3dnVgH6D
— ANI (@ANI) December 13, 2019 " class="align-text-top noRightClick twitterSection" data="
">Assam: Earlier visuals of security deployed in Guwahati. pic.twitter.com/ny3dnVgH6D
— ANI (@ANI) December 13, 2019Assam: Earlier visuals of security deployed in Guwahati. pic.twitter.com/ny3dnVgH6D
— ANI (@ANI) December 13, 2019
അതേസമയം മേഖലയില്‍ ഇന്‍റര്‍നെറ്റിനടക്കം ഏര്‍പ്പെടുത്തിയിക്കുന്ന നിയന്ത്രണങ്ങളില്‍ ഇന്ന് വൈകിട്ടോടെ ഇളവ് വരുത്തുമെന്നാണ് സൂചന. പെട്രോള്‍ പമ്പ് അടക്കമുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പനയും ഇന്ന് വൈകിട്ടോടെ പുനരാരംഭിച്ചേക്കും. പ്രക്ഷോഭങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കഴിഞ്ഞ നാല് ദിവസമായി അസമില്‍ ബന്ദിന് സമാനമായ സാഹചര്യമാണുള്ളത്. എല്ലാ നഗരങ്ങളിലും അര്‍ധസൈനികരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നിലപാടാണ് പൊലീസും അര്‍ധസൈന്യവും സ്വീകരിക്കുന്നത്. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് അസമിലെ പ്രക്ഷോഭകാരികള്‍. കഴിഞ്ഞ ദിവസം ബിജെപി നേതാക്കളുടെ വീടുകളിലേക്കും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്‌ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്താനും വിദ്യാര്‍ഥി സംഘടന തീരുമാനിച്ചിട്ടുണ്ട്. ബംഗാളിലെ ചില മേഖലകളിലും പ്രക്ഷോഭം തുടരുന്നുണ്ട്. മൂർഷിദാബാദ് ജില്ലയിലെ ബെല്‍ദാംഗ റെയില്‍വേ സ്റ്റേഷന് തീവച്ച പ്രതിഷേധക്കാർ കോറോമൻഡല്‍ എക്‌സ്പ്രസിന്‍റെ ലോക്കോപൈലറ്റിന് നേരെ കല്ലെറിഞ്ഞു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെ ത്രിപുരയിലെ സംയുക്ത സമര സമിതി പ്രക്ഷോഭം അവസാനിപ്പിച്ചുന്നു. സമര സമിതിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതിന്‍റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം.
ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നു.105 നെതിരെ 125 വോട്ടുകള്‍ക്കായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്. 2014 ഡിസംബര്‍ 31ന് മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കും.