ഹൈദരാബാദ്: സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്തുന്നതിനായി വെള്ളിയാഴ്‌ച കേന്ദ്ര പൊലീസ് സേന (സിഎപിഎഫ്)യെ നിയോഗിച്ചിട്ടുണ്ട്. പട്ടിക പുറത്തുവിടുന്നതിനായി കോടതി അനുവദിച്ച സമയപരിധി ആഗസ്റ്റ് 31 വരെയാണ്. നിയമാനുസൃതരേഖകളില്ലാത്ത വിദേശികളിൽ നിന്നും വേർപെടുത്തിയിട്ടുള്ള ഇന്ത്യൻ പൗരന്മാരുടെ സത്യസന്ധവും വിശ്വസനീയവുമായ രേഖയാണ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻആർസി അസം അവസാന പട്ടിക: എങ്ങനെ പരിശോധിക്കാം
- nrcassam.nic.in എന്ന വെബ്സൈറ്റ് പരിശോധിക്കുക
- 'complete draft NRC is now active' എന്ന ടാബ് ക്ളിക്ക് ചെയ്യുക
- നിങ്ങളുടെ പേര് പരിശോധിക്കുന്നതിനായി എആർഎൻ(ARN) രേഖപ്പെടുത്തുക
- CAPTCHA കോഡ് രേഖപ്പെടുത്തി സെർച്ച് ക്ലിക് ചെയ്യുക
- എൻആർസിയുടെ അവസാനപട്ടികയിൽ നിങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ സ്‌ക്രീനിൽ നിങ്ങളുടെ പേര് കാണാൻ സാധിക്കും
- പട്ടിക പരിശോധിക്കുന്നതിനായി അടുത്തുള്ള എൻആർസിയുടെ സേവാ കേന്ദ്രം സന്ദർശിക്കുക
എൻആർസിയുടെ കഴിഞ്ഞവർഷത്തെ ലിസ്റ്റിൽ 32,991,384 അപേക്ഷകരിൽ നിന്നും 28,983,677 അപേക്ഷകരുടെ പേരാണ് ജൂലൈ 30 ന് പുറത്തുവന്നത്. ഏകദേശം 40 ലക്ഷം അപേക്ഷകരെയാണ് കഴിഞ്ഞവർഷത്തെ ലിസ്റ്റിൽ ഉൾപ്പെടുത്താത്തത്.
അസമിലെ ജനങ്ങളെ മാത്രമല്ല, രാജ്യത്തെ ആകെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ബാധിക്കുകയെന്ന് എഎഎസ്‌യു (ആള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍) സെക്രട്ടറി ലുറിന്‍ജ്യോതി ഗൊഗോയ്.