ദിസ്‌പൂര്‍: അസമിലുണ്ടായ ഉരുൾപൊട്ടലില്‍ 20 പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ഹൈലകണ്ഡി, കാച്ചാർ, കരിംഗഞ്ച് എന്നീ ജില്ലകളിലാണ് ഉരുൾപൊട്ടലുണ്ടായത്. ഹൈലകണ്ഡി ജില്ലയില്‍ ചൊവ്വാഴ്‌ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കാച്ചാർ ജില്ലയിലെ ലഖിപൂർ പ്രദേശത്തും ഏഴ് പേര്‍ മരിച്ചു. കരിംഗഞ്ച് ജില്ലയിൽ മണ്ണിടിച്ചിലിൽ ആറ് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
അസമില്‍ ഉരുൾപൊട്ടല്‍; 20 പേര്‍ മരിച്ചു - Assam
ഹൈലകണ്ഡി, കാച്ചാർ, കരിംഗഞ്ച് എന്നീ ജില്ലകളിലാണ് ഉരുൾപൊട്ടലുണ്ടായത്.
അസമില്‍ ഉരുൾപൊട്ടല്‍;മരണം 20 ആയി