ഗുവാഹത്തി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ പാക് വെടിവെപ്പിൽ കൊല്ലപ്പെട്ട ജവാൻ ഹരദൻ ചന്ദ്ര റോയിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ. റോയ് അനശ്വരനായി തുടരുമെന്നും അദ്ദേഹത്തിന്‍റെ ത്യാഗം യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നും മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മുഖ്യമന്ത്രി പറഞ്ഞു. ധുബ്രി സ്വദേശിയായ റോയ് 2001ലാണ് കരസേനയിൽ ചേർന്നത്. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ ഗുരസ്, ഉറി മേഖലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്.
അതിർത്തിയിൽ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് അസം സർക്കാർ - ധന സഹായം
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ ഗുരസ്, ഉറി മേഖലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിൽ 11 പേരാണ് കൊല്ലപ്പെട്ടത്