ദിസ്‌പൂർ: അസം പൊലീസ് റിക്രൂട്ട്‌മെന്‍റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അസം റിട്ടയേർഡ് ഡിഐജി പി കെ ദത്തയെ ഇന്തോ- നേപ്പാൾ അതിർത്തിയിൽ കസ്റ്റഡിയിലെടുത്തതായി അസം പൊലീസ് വക്താവ് അറിയിച്ചു. അസം സിഐഡി പുറപ്പെടുവിച്ച 'ലുക്ക് ഔട്ട് സർക്കുലർ' പ്രകാരമാണ് ദത്തയെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്തതെന്ന് വക്താവ് പറഞ്ഞു. ഇയാളെ ഇപ്പോൾ പശ്ചിമ ബംഗാൾ പൊലീസിന് കൈമാറിയിട്ടുണ്ട്. അദ്ദേഹത്തെ തിരികെ സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ അസം പൊലീസിന്‍റെ ഒരു സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്‌ടർ ജനറൽ ജി പി സിംഗ് പറഞ്ഞു.
പരീക്ഷ പേപ്പർ ചോർച്ച; മുൻ അസം ഡിഐജി അറസ്‌റ്റിൽ
ഇന്തോ- നേപ്പാൾ അതിർത്തിയിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്.