ETV Bharat / bharat

അസം പ്രളയം; 13 ജില്ലകളിലായി 3.18 ലക്ഷം പേർ ദുരിതത്തിൽ - അസം പ്രളയം

അസമിലുടനീളം 389 ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങുകയും 13,463 ഹെക്‌ടർ വിളകൾ നശിക്കുകയും ചെയ്തു

Assam flood situation  ASDMA  flood situation in Assam  Assam flood  അസം പ്രളയം; 13 ജില്ലകളിലായി 3.18 ലക്ഷം പേർ ദുരിതത്തിൽ  അസം പ്രളയം  അസം പ്രളയം ദുരിതം
assam flood
author img

By

Published : Sep 29, 2020, 10:38 AM IST

ഗുവാഹത്തി: അസമിൽ തിങ്കളാഴ്‌ചയുണ്ടായ പ്രളയത്തിൽ 13 ജില്ലകളിലായി 3.18 ലക്ഷത്തോളം ജനങ്ങൾ ദുരിതത്തിൽ. ഈ വർഷം സംസ്ഥാനത്ത് വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങൾ 119 ആയി. ധേമാജി, ലഖിംപൂർ, ബിശ്വനാഥ്, കമ്രൂപ്, മോറിഗാവ്, ഹോജായ്, നാഗോൺ, മജൂലി, ജോർഹട്ട്, ശിവസാഗർ, ദിബ്രുഗഡ്, ടിൻസുകിയ, വെസ്റ്റ് കാർബി ആംഗ്ലോംഗ് ജില്ലകളെയാണ് പ്രളയം ബാധിച്ചത്. 1.99 ലക്ഷം ജനങ്ങളുള്ള നാഗാവോൺ, മോറിഗാവ് (36,400), കമ്രൂപ് (25,100) തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത്.

പ്രളയം ബാധിച്ചവരുടെ എണ്ണം ഞായറാഴ്‌ച വരെ 2.25 ലക്ഷമായിരുന്നു. അസമിലുടനീളം 389 ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങുകയും 13,463 ഹെക്‌ടർ വിളകൾക്ക് നാശനഷ്‌ടമുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാല് ജില്ലകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകളും അവശ്യ വസ്തുക്കളുടെ വിതരണ കേന്ദ്രങ്ങളും ആരംഭിച്ചു. 117 പേർ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്. ജോർഹട്ട് ജില്ലയിലെ നിമാതിഘട്ടിലും സോണിത്പൂരിലെ തേജ്‌പൂരിലും ബ്രഹ്മപുത്ര കരകവിഞ്ഞ് ഒഴുകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.