ദിസ്‌പൂർ: അഞ്ച് പേരെ കൊലപെടുത്തിയ ആനയെ ഡ്രോൺ ഉപയോഗിച്ച് കണ്ടെത്തി. അസമിലെ ഗോൾപാര ജില്ലയിലെ വനമേഖലയിൽ നിന്നാണ് കൊലയാളി ആനയെ കണ്ടെത്തിയത്. അസം വനം-പരിസ്ഥിതി മന്ത്രി പരിമൽ സുക്ലബൈദ്യയുടെ നിർദേശമനുസരിച്ച് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ആകാശ് ഡീപ് ബറുവയുടെ നേതൃത്വത്തിലുള്ള സംഘം ഗോൾപാര മേഖലയിലെ സബർമതി ആർഎഫിൽ നിന്നും വെള്ളിയാഴ്‌ചയാണ് ആനയെ കണ്ടെത്തിയത്.
ഒക്‌ടോബർ 29നാണ് ആന അഞ്ച് പേരെ കൊലപെടുത്തിയത്. ഡ്രോണുകളുടെ ഉപയോഗം ഒരു മൃഗത്തെ കണ്ടെത്താനുള്ള സാധ്യത വർധിപ്പിക്കുക മാത്രമല്ല, ആക്രമണം നടത്തുന്ന മൃഗങ്ങളെ പിന്തുടർന്ന് അപകട സാധ്യത ഗണ്യമായി കുറയ്ക്കാനും സഹായിക്കുന്നു.