അസം വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ വീണ്ടും ഉയർന്നു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 157ആയി. ഗോൽഘട്ട് ജില്ലയിലെ ഹാൽമിര തേയില തോട്ടത്തിലെ തൊഴിലാളികളാണ് മരിച്ചത്. 107ൽ അധികം ആളുകൾജോർഹട്ട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതിൽ 10 പേരുടെ നില ഗുരുതരമാണെന്നുംമരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അസം സർക്കാർ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 50000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി അസം എക്സൈസ് പിആർഒ എസ്. പാണ്ഡൈ ഇന്നലെ അറിയിച്ചിരുന്നു.
വ്യാജ മദ്യ നിർമ്മാതാക്കൾക്കെതിരെ പൊലീസും എക്സൈസും കർശന നടപടി എടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് മരണപ്പെട്ട തൊഴിലാളികളുടെബന്ധുക്കളുടെ ആരോപണം. വ്യാഴാഴ്ചവൈകിട്ടാണ് ഗോൽഘട്ട് തോട്ടത്തിലെ തൊഴിലാളികൾ വിഷമദ്യം കഴിച്ചത്.