ETV Bharat / bharat

അസം പ്രക്ഷോഭം; ദിബ്രുഗറിലെ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു

ഇന്ന് രാവിലെ ഏഴ്‌ മണിമുതല്‍ വൈകിട്ട് നാല് വരെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുള്ളത്.

Assam Curfew latest news  cab protest news  assam protest news  അസം പ്രക്ഷോഭം  അസാം പ്രക്ഷോഭം  ദേശീയ പൗരത്വ ബില്‍
അസം പ്രക്ഷോഭം ; ദിബ്രുഗറിലെ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചു
author img

By

Published : Dec 15, 2019, 10:14 AM IST

ഗുവഹാത്തി: ദേശീയ പൗരത്വ നിയമത്തിനെതിര പ്രക്ഷോഭം തുടരുന്ന അസമിലെ ദിബ്രുഗറില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു ഭാഗികമായി പിന്‍വലിച്ചു. ഇന്ന് രാവിലെ ഏഴ്‌ മണിമുതല്‍ വൈകിട്ട് നാല് വരെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുള്ളത്.

ദേശീയ പൗരത്വ ബില്‍ ലോക്‌സഭയില്‍ പാസായതിന് പിന്നാലെയാണ് അസമിലെ പ്രക്ഷോഭം രൂക്ഷമായത്. രാജ്യസഭ കടന്ന ബില്ലില്‍ വ്യാഴാഴ്‌ച രാത്രി രാഷ്‌ട്രപതി ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം കടുത്തത്. തുടര്‍ന്നാണ് അസമിലെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്. അസമിലെ വിദ്യര്‍ഥിസംഘടനയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങള്‍ തുടരുന്നത്. സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസിന് പുറമേ 26 കമ്പനി അര്‍ധസൈന്യത്തെയും രംഗത്തിറക്കിയിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും, പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിയന്ത്രണങ്ങളില്‍ ഭരണകൂടം ഇളവ് വരുത്തുന്നുണ്ട്. ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ നാല് വരെ സംസ്ഥാന തലസ്ഥാനമായ ഗുവഹാത്തിയിലെ കര്‍ഫ്യൂ പിന്‍വലിച്ചിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/assam-curfew-relaxed-in-dibrugarh-for-9-hours20191215080610/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.