ഗുവാഹത്തി: ഏഴ് വർഷം മുമ്പ് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി പൗരന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് അസമിലെ കാച്ചർ ജില്ലാ കോടതി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എം. ന്യൂപൈൻ ആണ് ശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ഹബീഗഞ്ച് ജില്ലാ സ്വദേശിയായ ഇനാമുദ്ദീൻ 2013 ഏപ്രിൽ അഞ്ചിനാണ് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചത്. 500 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയ ബിഎസ്എഫ് ഉദ്യോഗസ്ഥൻ പൊലീസിന് കൈമാറുകയും ഫോറിനേഴ്‌സ് ആക്‌ട് പ്രകാരം പൊലീസ് കേസെടുക്കുകയുമായിരുന്നു.
അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശ് പൗരന് തടവുശിക്ഷ വിധിച്ച് കോടതി
അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി പൗരനായ ഇനാമുദ്ദീനാണ് അസമിലെ കാച്ചർ ജില്ലാ കോടതി ശിക്ഷ വിധിച്ചത്