അസം: അസമിലെ ഹൈലകണ്ഡി ജില്ലയിൽ ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തില്‍ പോലീസുകാർ ഉൾപ്പെടെ 12 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തെക്കൻ ആസാമിലെ ഹൈലകണ്ഡി ജില്ലയിലെ നിതൈനഗർ ഗ്രാമത്തിലാണ് സംഭവം. ഇവിടെ ജനക്കൂട്ടം നാലുപേരെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന വിവരം അറിഞ്ഞെത്തിയ പൊലീസിന് നേരെ ജനം ആക്രമണം നടത്തുകയായിരുന്നു. ഹൈലകണ്ഡി സർദാർ പൊലീസ് സ്റ്റേഷൻ ഓഫീസർ (ഒസി) ഹേമന്ത കുമാർ ദാസ്, ഉദ്യോഗസ്ഥൻ അശോക് ചക്രവർത്തി, അൽഗാപൂർ പൊലീസ് സ്റ്റേഷനിലെ ബോറത് ചന്ദ്ര കാർ, രണ്ട് സിആർപിഎഫ് ജവാന്മാര്‍ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തിൽ നിരവധി ഗ്രാമീണർക്കും പരിക്കേറ്റു. കുട്ടികളെ തട്ടികൊണ്ടുപോകാനെത്തിയവര്‍ ആണെന്ന് കരുതിയാണ് രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസിനേയും മറ്റ് നാട്ടുകാരെയും ജനം ആക്രമിച്ചതെന്ന് എസ്‌പി പ്രബീന്ദ്ര കെആര്‍ നാഥ് പറഞ്ഞു.
അസമില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം: 12 പേര്‍ക്ക് പരിക്ക് - mob lyniching assam
നാലുപേരെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് അവരെ രക്ഷിക്കാനെത്തിയ പൊലീസ് സംഘത്തിനാണ് ആക്രമണമേറ്റത്.
![അസമില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം: 12 പേര്‍ക്ക് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4735260-588-4735260-1570932348011.jpg?imwidth=3840)
അസം: അസമിലെ ഹൈലകണ്ഡി ജില്ലയിൽ ആള്‍ക്കൂട്ട ആക്രമണം. ആക്രമണത്തില്‍ പോലീസുകാർ ഉൾപ്പെടെ 12 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തെക്കൻ ആസാമിലെ ഹൈലകണ്ഡി ജില്ലയിലെ നിതൈനഗർ ഗ്രാമത്തിലാണ് സംഭവം. ഇവിടെ ജനക്കൂട്ടം നാലുപേരെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന വിവരം അറിഞ്ഞെത്തിയ പൊലീസിന് നേരെ ജനം ആക്രമണം നടത്തുകയായിരുന്നു. ഹൈലകണ്ഡി സർദാർ പൊലീസ് സ്റ്റേഷൻ ഓഫീസർ (ഒസി) ഹേമന്ത കുമാർ ദാസ്, ഉദ്യോഗസ്ഥൻ അശോക് ചക്രവർത്തി, അൽഗാപൂർ പൊലീസ് സ്റ്റേഷനിലെ ബോറത് ചന്ദ്ര കാർ, രണ്ട് സിആർപിഎഫ് ജവാന്മാര്‍ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമണത്തിൽ നിരവധി ഗ്രാമീണർക്കും പരിക്കേറ്റു. കുട്ടികളെ തട്ടികൊണ്ടുപോകാനെത്തിയവര്‍ ആണെന്ന് കരുതിയാണ് രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസിനേയും മറ്റ് നാട്ടുകാരെയും ജനം ആക്രമിച്ചതെന്ന് എസ്‌പി പ്രബീന്ദ്ര കെആര്‍ നാഥ് പറഞ്ഞു.
https://www.aninews.in/news/national/general-news/assam-at-least-12-security-personnel-attacked-by-mob-in-hailakandi-district20191013064409/
Conclusion: