ETV Bharat / bharat

മോദിക്ക് ക്ലീന്‍ ചീറ്റ്: നിലപാട് കടുപ്പിച്ച് ലവാസ - മോദിക്ക് ക്ലീന്‍ ചീറ്റ്

ലവാസ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കമ്മീഷന്‍ യോഗം ചേരാനിരിക്കെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് അശോക് ലവാസ പ്രതികരിക്കുന്നത്

അശോക് ലവാസ
author img

By

Published : May 21, 2019, 9:31 AM IST

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസ. മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അത് തന്‍റെ ഭരണ ഘടനാ ബാധ്യതയാണെന്നും ലവാസ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുടര്‍ച്ചയായി ആറ് തവണ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗങ്ങളില്‍ നിന്നും അശോക് ലവാസ് രണ്ടാഴ്ച്ചയായി വിട്ട് നില്‍ക്കുകയായിരുന്നു. അതെ സമയം, തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അശോക് ലവാസക്ക് കത്തയച്ചു.

ന്യൂനപക്ഷ തീരുമാനങ്ങള്‍ രേഖപ്പെടുത്താത്തിനാല്‍ താന്‍ ഫുള്‍ കമ്മീഷന്‍ സിറ്റിംഗില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഈ മാസം നാലിന് ലവാസ് മുഖ്യ കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. തന്‍റെ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്താത്തതിനാല്‍ യോഗത്തിലെ ചര്‍ച്ചകളിലുള്ള നിലപാടുകള്‍ അര്‍ഥമില്ലാതാകുന്നുവെന്നും അതുകൊണ്ട് താൻ വിട്ടുനില്‍ക്കുന്നു എന്നും ലവാസയുടെ കത്തിൽ പറയുന്നു. ലവാസ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കമ്മീഷന്‍ യോഗം ചേരാനിരിക്കെയാണ് തന്‍റെ നിലപാടില്‍ മാറ്റമില്ലെന്ന് ലവാസ പ്രതികരിക്കുന്നത്.

മെഡിസെപ്; ഫോം 23നകം  ട്രഷറിയിൽ നൽകണം

ആലപ്പുഴ: സംസ്ഥാന സർക്കാർ പെൻഷൻകാർക്കായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) വിവര ശേഖരണത്തിനുള്ള ഫോം പൂരിപ്പിച്ച് നൽകാത്ത പെൻഷൻകാർ മെയ് 23നകം ഫോം പൂരിപ്പിച്ച് അടുത്തുള്ള ട്രഷറിയിൽ ഏൽപ്പിക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസർ അറിയിച്ചു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.