ETV Bharat / bharat

വീരമൃത്യു വരിച്ച സൈനികൻ ഔറംഗസേബിന്‍റെ പിതാവ് ബിജെപിയിൽ ചേർന്നു

പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത നരേന്ദ്രമോദിയ്ക്ക് ഔറംഗസേബിന്‍റെ ഛായാചിത്രം മുഹമ്മദ് ഹനീഫ് സമ്മാനിച്ചു.

ഔറംഗസേബ്
author img

By

Published : Feb 4, 2019, 10:53 AM IST

കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്‍ ഔറംഗസേബിന്‍റെ പിതാവ് മുഹമ്മദ് ഹനീഫ് ബിജെപിയില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് ജാഥക്കിടെയാണ് ബിജെപിയിൽ ചേരുകയാണെന്ന തന്‍റെ തീരുമാനം മുഹമ്മദ് ഹനീഫ് വെളിപ്പെടുത്തിയത്.

സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെക്കുറിച്ച് ചിന്തിക്കുന്ന സർക്കാറാണിത്. മുൻ സർക്കാറുകളെ അപേക്ഷിച്ച് മോദി സർക്കാറിന്‍റെ നയങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് മുഹമ്മദ് ഹനീഫ് പ്രതികരിച്ചു.

കരസേനയിൽ റൈഫിൾമാനായിരുന്ന ഔറംഗസേബിനെ ഈദ് ആഘോഷങ്ങൾക്കായി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചത്. മരണാനന്തര ബഹുമതിയായി ശൗര്യചക്ര നൽകി രാജ്യം ഔറംഗസേബിനെ ആദരിച്ചിരുന്നു.

ഭീകരര്‍ കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്റെ പിതാവ് ബിജെപിയില്‍ ചേര്‍ന്നു

വിജയ്പുര്‍:  കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്‍ ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫ് ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുഹമ്മദ് ഹനീഫ് പാര്‍ട്ടിയില്‍ ചേരുന്നതിനുള്ള തീരുമാനം അറിയിച്ചത്. 

രജൗറി സ്വദേശിയായ മുഹമ്മദ് ഹനീഫ് മുന്‍സൈനികനും ലഫ്റ്റനന്റ് കേണലുമായിരുന്ന രാകേഷ് കുമാര്‍ ശര്‍മയോടൊപ്പമാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിലേക്ക് സ്വാഗതം ചെയ്ത നരേന്ദ്രമോദിയ്ക്ക്  ഔറംഗസേബിന്റെ ഛായാചിത്രം മുഹമ്മദ് ഹനീഫ് സമ്മാനിച്ചു.

മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് മോദി സര്‍ക്കാരിന്റെ നയങ്ങളോടുള്ള ബഹുമാനം കാരണമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ഹനീഫ് പ്രതികരിച്ചു. സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന സര്‍ക്കാരാണ് മോദിയുടേതെന്നും ഹനീഫ് കൂട്ടിച്ചേര്‍ത്തു. 

ജൂണില്‍ ഈദ് ആഘോഷങ്ങള്‍ക്കായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് കരസേനയില്‍ റൈഫിള്‍മാനായിരുന്ന ഔറംഗസേബിനെ ഭീകരര്‍  തട്ടിക്കൊണ്ടു പോയി  കൊലപ്പെടുത്തിയത്. മരണാനന്തരബഹുമതിയായി ശൗര്യ ചക്ര ബഹുമതി നല്‍കി രാജ്യം ഔറംഗസേബിനെ ആദരിച്ചിരുന്നു.

പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഔറംഗസേബിന്റെ മരണത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. 

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.