ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ ചുമതലയേറ്റെടുത്തു. രാംലീല മൈതാനത്ത് നടന്ന ഗ്രാന്‍റ് പരിപാടിയിൽ കെജ്‌രിവാൾ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇത് മൂന്നാം തവണയാണ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാവുന്നത്.
മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവര്‍ മന്ത്രിമാരായി ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജാൽ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
ആം ആദ്മി പാർട്ടിയിൽ നിന്നുള്ള 8 വനിതാ സ്ഥാനാർഥികൾ ഡല്‍ഹി തെരഞ്ഞെടുപ്പിൽ വിജയികളായിട്ടും പുതിയ മന്ത്രിസഭയിൽ വനിതകളാരെയും ഉൾപ്പെടുത്തിയിട്ടില്ല. 70 അംഗ നിയമസഭയിൽ 62 സീറ്റുകൾ നേടി വികസന രാഷ്ട്രീയം ഉയര്‍ത്തിയാണ് ആം ആദ്‌മി അധികാരത്തിലേറിയത്. 2015ലെ മൂന്ന് സീറ്റുകളില്‍ നിന്ന് എട്ടു സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്. 2015ലെ മൂന്ന് സീറ്റുകളിൽ നിന്ന് എട്ട് സീറ്റുകളിലേക്ക് മാത്രം ഉയരാനെ ബിജെപിക്ക് കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണത്തേതുപോലെ അക്കൗണ്ട് തുറക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു.