ഇറ്റാനഗർ: സംസ്ഥാനത്ത് 211 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 20 പേർ സുരക്ഷാ ഉദ്യോഗസ്ഥരും ഒരാൾ ആരോഗ്യ പ്രവർത്തകനുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,250 ആയി. ഇതിൽ 5,280 പേർ രോഗമുക്തരായി. ശനിയാഴ്ച 140 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ ചികിത്സയിലുള്ളത് 1,957 പേരാണ്. സംസ്ഥാനത്ത് ഇതുവരെ 13 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 2,20,706 സാമ്പിളുകൾ സംസ്ഥാനത്ത് പരിശോധിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അരുണാചൽ പ്രദേശിൽ 211 പേർക്ക് കൂടി കൊവിഡ് - കൊവിഡ് കണക്ക്
സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,250 ആയി.