ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും 17 ആരോഗ്യ പ്രവർത്തകർക്കും ഉൾപ്പെടെ 201 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 10,421 ആയി ഉയർത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ക്യാപിറ്റൽ കോംപ്ലക്‌സ് മേഖല (80), ചാംഗ്ലാങ് (16), വെസ്റ്റ് സിയാങ് (14), ടിറപ്പ് (1), കമലെ (11), ഈസ്റ്റ് സിയാങ് (10), ലോഹിത് (9), ലോവർ സുബാൻസിരി (8), നംസായി (8) എന്നിവിടങ്ങളിൽ നിന്നാണ് 201 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്‍റെ (ഐടിബിപി) അഞ്ച് ഉദ്യോഗസ്ഥർ, രണ്ട് സംസ്ഥാന പൊലീസ് കോൺസ്റ്റബിൾമാർ, ഒരു സൈനികൻ എന്നിവരും പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്ത് 205 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക് 70.89 ശതമാനമാണ്. അരുണാചൽ പ്രദേശിൽ നിലവിൽ 3,015 സജീവ കൊവിഡ് കേസുകളാണുള്ളത്.