ചികിത്സക്കായി അമേരിക്കയിലേക്ക് പോയ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ത്യയിലേക്ക് തിരിച്ചു. ട്വിറ്ററിലൂടെയാണ് മടക്കത്തെക്കുറിച്ച് ജെയ്റ്റ്ലി അറിയിച്ചത്.
ജനുവരിയിലാണ് ചികിത്സക്കായി അരുണ്‍ ജെയ്റ്റ്ലി അമേരിക്കയിലേ്ക്ക് പോയത്. ഇദ്ദേഹത്തിന്‍റെ അഭാവത്തിൽ ഇടക്കാല ബജറ്റ് അവതരണമടക്കം ധനകാര്യ വകുപ്പിന്‍റെ താൽക്കാലിക ചുമതലയുണ്ടായിരുന്ന പിയൂഷ് ഗോയലാണ് നിർവ്വഹിച്ചത്.
അമേരിക്കയിലായിരുന്നുവെങ്കിലും രാഷ്ടീയ വിഷയങ്ങളിൽ നവമാധ്യമങ്ങള്‍ വഴി അതത് സമയങ്ങളിൽ അദ്ദേഹം പ്രതികരണം നടത്തിയിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിൽക്കേ ചൂടേറിയ രാഷ്ട്രീയ അന്തരീക്ഷത്തിലേക്കാണ് ജെയ്റ്റ്ലിയെത്തുന്നത്