ETV Bharat / bharat

ആര്‍ട്ടിക്കിള്‍ 370 ഭീകരര്‍ക്ക് ഇന്ത്യയിലേക്കുള്ള വാതിലായിരുന്നുവെന്ന് അമിത് ഷാ - ജമ്മു കശ്‌മീര്‍ വിഷയം

ജമ്മു കശ്‌മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കണമെന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്വപ്‌നമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 ഭീകരര്‍ക്ക് ഇന്ത്യയിലേക്കുള്ള വാതിലായിരുന്നുവെന്ന് അമിത് ഷാ
author img

By

Published : Oct 31, 2019, 11:36 AM IST

ന്യൂഡല്‍ഹി: ഭരണഘടനയിലെ 370, 35എ എന്നീ അനുച്ഛേദങ്ങള്‍ കശ്‌മീരിലേക്ക് കടന്നുകയറാന്‍ ഭീകരവാദികള്‍ക്കുണ്ടായിരുന്ന വാതിലുകളായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ വകുപ്പുകള്‍ എടുത്തുമാറ്റിയതോടെ തീവ്രവാദികളുടെ വഴിയടക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്‌തതെന്നും അമിത് ഷാ ഡല്‍ഹിയില്‍ പറഞ്ഞു.
ജമ്മു കശ്മീരിനെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഇന്ത്യയുടെ ഭാഗമാക്കണമെന്ന് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആഗ്രഹിച്ചിരുന്നു, അദ്ദേഹത്തിന്‍റെ സ്വപ്‌നമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പട്ടേലിന്‍റെ 144ാം ജന്‍മദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/articles-370-35a-were-gateway-of-terrorism-into-india-shah/na20191031083756715

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.