ETV Bharat / bharat

ഇനി കശ്മീരിന് പ്രത്യേക അവകാശങ്ങളില്ല : എന്താണ് ആർട്ടിക്കിൾ 35 എ - article 35a supreme court

കശ്മീരിലെ സര്‍ക്കാര്‍ ജോലി, ഭൂമി ഇടപാടുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പൊതു പദ്ധതികള്‍ എന്നിവയുടെയെല്ലാം ഗുണഭോക്താക്കള്‍ കശ്മീരികള്‍ മാത്രമായിരിക്കണമെന്നാണ് ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നത്.

Article 35A
author img

By

Published : Aug 5, 2019, 2:23 PM IST

കശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിളാണ് 35എ. കശ്മീരിലെ സര്‍ക്കാര്‍ ജോലി, ഭൂമി ഇടപാടുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പൊതു പദ്ധതികള്‍ എന്നിവയുടെയെല്ലാം ഗുണഭോക്താക്കള്‍ കശ്മീരികള്‍ മാത്രമായിരിക്കണമെന്നാണ് ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ മറ്റ് പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തില്‍ ആര്‍ട്ടിക്കിള്‍ 35A വര്‍ത്തിക്കുന്ന പക്ഷം ഇത് റദ്ദ് ചെയ്യാമെന്നും വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കശ്മീര്‍ സ്വതന്ത്രരാജ്യമായിരുന്നു. കശ്മീര്‍ രാജാവായിരുന്ന രാജാ ഹരിസിംഗിന്‍റെ ആഗ്രഹപ്രകാരമുണ്ടാക്കിയ കരാര്‍ അനുസരിച്ചായിരുന്നു കശ്മീരിനെ സ്വതന്തര്രാജ്യമായി നിലനിര്‍ത്തിയത്. എന്നാല്‍, 1947 ഒക്ടോബറില്‍ പാകിസ്ഥാൻ കലാപകാരികൾ സൈന്യത്തിന്‍റെ സഹായത്തോടെ കശ്മീർ ആക്രമിച്ചു. രാജാ ഹരിസിങ് ഇന്ത്യയോട് സൈനിക സഹായം അഭ്യർത്ഥിച്ചു. ഇൻസ്ട്രമെന്‍റ് ഓഫ് അസ്സെഷൻ (IOA) ഒപ്പു വെക്കാതെ സൈനിക സഹായം പാടില്ലെന്ന് മൗണ്ട് ബാറ്റണ്‍ പ്രഭു നിലപാടെടുത്തു.

1947 ഒക്ടോബർ 26 ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള ഇൻസ്ട്രമെന്‍റ് ഓഫ് അസ്സെഷൻ (IOA) രാജാ ഹരി സിങും മൗണ്ട് ബാറ്റണും ഒപ്പുവച്ചു. ഇതനുസരിച്ച് പ്രതിരോധം, വാർത്താ വിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാര കൈമാറ്റം. കശ്മീര്‍ ഒരു തർക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു എന്നും കരാറില്‍ വ്യവസ്ഥ ചെയ്തു. ഇതുപ്രകാരം അന്യസംസ്ഥാനക്കാർക്ക് കശ്മീരില്‍ ഭൂമി വാങ്ങാനോ, സംസ്ഥാന സർക്കാരിനു കീഴിൽ ജോലി നേടാനോ, പഠനത്തിന് സ്കോളർഷിപ്പ് നേടാനോ അവകാശമില്ല.

സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു കശ്മീരില്‍ നിലവിലിരുന്ന നിയമത്തിന്‍റെ തുടര്‍ച്ചയെന്നോണമാണ് പ്രത്യേക അവകാശങ്ങൾ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. 1947ല്‍ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടര്‍ന്നു.

1954ല്‍ ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. ആര്‍ട്ടിക്കിള്‍ 370 (1) (ഡി) പ്രകാരമാണ് രാഷ്ട്രപതി പ്രത്യേക ഉത്തരവിറക്കിയത്. സാധാരണ ഭരണഘടനയില്‍ മാറ്റം വരുത്തുമ്പോള്‍ പാര്‍ലമെന്‍റിന്‍റെ അനുമതി വേണം. എന്നാല്‍ കശ്മീരിന്‍റെ കാര്യത്തില്‍ രാഷ്ട്രപതിക്ക് ചില ഇളവുകളുണ്ട്. കശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തത്.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/article-35a-why-is-kashmir-on-the-edge/na20190804235936963

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.