ETV Bharat / bharat

ത്രിപുരയില്‍ എടിഎം തട്ടിപ്പ് പ്രതി ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍ - എടിഎം കവര്‍ച്ച

പൊലീസ് പീഡനത്തെ തുടര്‍ന്നാണ് സുഷന്ത് ഘോഷ് മരിച്ചതെന്ന പരാതിയുമായി ഇയാളുടെ പിതാവ് രംഗത്തെത്തി. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഉത്തരവിട്ടിട്ടുണ്ട്

Tripura news  man dies in police lock-up  ATM theft case in Agartala  ത്രിപുര  ലോക്ക്അപ്പിനുള്ളില്‍ മരിച്ചു  എടിഎം കവര്‍ച്ച  എടിഎം തട്ടിപ്പ് പ്രതി
ത്രിപുരയില്‍ യുവാവ് ലോക്ക്അപ്പിനുള്ളില്‍ മരിച്ച നിലയില്‍
author img

By

Published : Jan 12, 2020, 8:07 PM IST

അഗര്‍ത്തല: ത്രിപുരയിലെ അഗര്‍ത്തലയില്‍ എടിഎം തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്ന പ്രതിയെ ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാർഡ് ക്ലോണിങ് രീതി ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് വൻതോതിൽ പണം മോഷ്‌ടിച്ച കേസിലെ പ്രതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഷന്ത ഘോഷ് എന്നയാളെ വെള്ളിയാഴ്‌ചയാണ് ലങ്കാമുരയിലെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഇയാൾ പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് ശനിയാഴ്‌ച അര്‍ധരാത്രി ആത്മഹത്യ ചെയ്‌തതാണെന്ന് വെസ്റ്റ് അഗർത്തല പൊലീസ് അറിയിച്ചു. എന്നാല്‍ പൊലീസ് പീഡനത്തെ തുടര്‍ന്നാണ് സുഷന്ത് ഘോഷ് മരിച്ചതെന്ന് ഇയാളുടെ പിതാവ് പരിമൾ ഘോഷ് പരാതിപ്പെട്ടു. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് ഉത്തരവിട്ടു. എടിഎമ്മുകളില്‍ നിന്ന് വൻതോതില്‍ പണം മോഷ്‌ടിച്ച രണ്ട് തുര്‍ക്കി പൗരൻമാരെയും രണ്ട് ബംഗ്ലാദേശ് പൗരൻമാരെയും അഗര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കാർഡ് ക്ലോണിങ് രീതി ഉപയോഗിച്ചാണ് ഇവര്‍ എടിഎമ്മില്‍ നിന്ന് ലക്ഷക്കണക്കിന് തുക തട്ടിയെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ 80 ബാങ്കുകളില്‍ നിന്നായി 50 ലക്ഷം രൂപയോളം ഇവര്‍ തട്ടിയെടുത്തതായാണ് വിവരം.

Intro:Body:

Agartala, Jan 12 (IANS) A man who was arrested by the police on Friday in connection with theft of huge amounts of cash from ATMs using cloning devices in Tripura capital Agartala, was found dead in the police lock-up on Sunday forcing the state government to order a magisterial inquiry.

A police official said that Sushanta Ghosh, who was arrested from his house at Lankamura on the outskirts of the city on Friday in connection with ATM theft, committed suicide at the West Agartala police station after midnight on the intervening night of Saturday and Sunday.

However, Ghosh's father Parimal Ghosh in his FIR with the police claimed that his son died following police torture. Chief Minister Biplab Kumar Deb, who also holds the Home portfolio, on Sunday said that he has ordered a magisterial inquiry into the incident.

Two Turkish and two Bangladeshi nationals were arrested at Belgharia (under North 24 Parganas district) in West Bengal in November for stealing huge amounts of cash from ATMs by cloning devices in Agartala.

As per the preliminary probe, the Turkish nationals along with their Bangladeshi collaborators had stolen Rs 50 lakh of around 80 bank customers of different banks mostly State Bank of India in November through ATM cloning devices in Guwahati in August and the same criminals could be involved in the hacking in Agartala.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.