മുംബൈ : 2008ലെ മുംബൈ ഭീകരാക്രമണത്തിൽ ഗൂഡാലോചന നടത്തിയ തഹാവൂർ റാണയുടെ അറസ്റ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച വിജയമാണെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്‌വാൾ നിക്കം.
ഇന്ത്യയിൽ കൊലപാതകക്കുറ്റങ്ങളുടെ വിചാരണ നേരിടാൻ ലോസ് ഏഞ്ചൽസിൽ അറസ്റ്റിലായ റാണയെ ഇന്ത്യയിൽ കൊണ്ടുവരുമെന്നും നിക്കം പറഞ്ഞു. 26/11 കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ നിക്കം തഹാവൂർ റാണയും പാകിസ്ഥാൻ-അമേരിക്കൻ തീവ്രവാദിയായ ഡേവിഡ് ഹെഡ്‌ലിയും മുംബൈ ഭീകരാക്രമണത്തിൽ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് മാധ്യങ്ങളോട് പറഞ്ഞു. റാണയുടെ സജീവ സഹായത്തോടെ ഡേവിഡ് കോൾമാൻ ഹെഡ്‌ലി മുംബൈയിൽ ഒരു കുടിയേറ്റ കേന്ദ്രം തുറന്നിരുന്നെന്നും നവംബർ 26ലെ ഭീകരാക്രമണത്തിന്‍റെ ഗൂഡാലോചനയുടെ പ്രധാനി ഹെഡ്‌ലിയായിരുന്നെന്നും നിക്കം പറഞ്ഞു.
ആക്രമണത്തിന് മുമ്പ് ഡേവിഡ് ഹെഡ്‌ലി മുംബൈ സന്ദർശിച്ചിരുന്നു. തഹാവൂർ റാണയിലെ കുടിയേറ്റ കേന്ദ്രത്തിന്‍റെയും വിവിധ സ്ഥലങ്ങളുടെയും ഫോട്ടോകൾ പകർത്തി അവ ലക്ഷ്യ സ്ഥലമായി തെരഞ്ഞെടുത്തു. ലക്ഷ്യമിട്ട സ്ഥലങ്ങളുടെ ഫോട്ടോകൾ ലഷ്‌കർ-ഇ-തോയിബയ്ക്കും അവരുടെ കമാൻഡർമാർക്കും ഹെഡ്‌ലി നൽകുകയും ചെയ്തു. ഹെഡ്‌ലിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുക എന്നത് കൂടാതെ മുംബൈയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ റാണ ഹെഡ്‌ലിക്ക് പണം നൽകുകയും ചെയ്തുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
ഹെഡ്‌ലിയെ 35 വർഷം തടവിന് ശിക്ഷിച്ചെങ്കിലും അമേരിക്കൻ സർക്കാരുമായുള്ള കരാർ കാരണം ഒരു വിലപേശലിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്കൊ പാകിസ്ഥാനിലേക്കൊ ഇയാളെ കൈമാറാൻ കഴിയില്ല. എന്നാൽ കൂടുതൽ വിചാരണ നേരിടാൻ റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും നിക്കം പറഞ്ഞു.