മുംബൈ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്‌റ്റിലായ മാധ്യമപ്രവര്‍ത്തകൻ അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. ബോംബൈ ഹൈക്കോടതിയുടേതാണ് തീരുമാനം. നിലവില്‍ റിമാൻഡിലാണ് അര്‍ണബ്. വിചാരണ കോടതിയെ മറികടന്ന് അർണബിന് ജാമ്യം നൽകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജാമ്യം ലഭിക്കാൻ അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍ സെഷൻസ് കോടതി നാല് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. അലിബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ അറസ്‌റ്റ് ചെയ്‌തത്. അറസ്റ്റ്. 53കാരനായ അന്‍വേ നായിക്കും അമ്മ കുമുദ് നായിക്കും 2018 ലാണ് അലിബാഗില്‍ ആത്മഹത്യ ചെയ്തത്. അര്‍ണബിന്‍റെ ചാനല്‍ 5.40 കോടി രൂപ നല്‍കാനുണ്ടെന്നും ഇത് കടുത്ത സാമ്പത്തിക ബാധ്യതക്ക് കാരണമായെന്നും ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ തള്ളി - അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ തള്ളി
വിചാരണ കോടതിയെ മറികടന്ന് അർണബിന് ജാമ്യം നൽകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജാമ്യം ലഭിക്കാൻ അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ബോംബെ ഹൈക്കോടതി.