ശ്രീനഗർ: ജമ്മുകശ്‌മീരിൽ സുരക്ഷാ സേനക്ക് മുന്നിൽ കീഴടങ്ങുന്ന തീവ്രവാദിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ജഹാംഗീർ ഭട്ട് എന്നയാളാണ് സുരക്ഷാസേനക്ക് മുന്നിൽ കീഴടങ്ങിയത്. വീഡിയോയിൽ എ.കെ 47 റൈഫിൾ ഉയർത്തി പിടിച്ച് ജഹാംഗീർ ഭട്ട് സൈനികനെ സമീപിക്കുന്നത് കാണാം. യുവാവിനെ സൈന്യം ഉപദ്രവിക്കില്ലെന്ന് പറയുന്നതും വീഡിയോയിൽ കാണാം.
അതേസമയം തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണെന്ന് കരസേന വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.