ETV Bharat / bharat

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യത്തിന്‍റെ ഷെല്ലാക്രമണം - വെടിനിർത്തൽ കരാർ

ഉച്ചകഴിഞ്ഞ് 2.45ന് പൂഞ്ചിലെ ഷാപ്പൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ആക്രമണം പുലർച്ചെ 4 മണി വരെ തുടർന്നു.

violates  borders  Army porter  ceasefire along borders  ജമ്മു കശ്‌മീർ  വെടിനിർത്തൽ കരാർ  പാകിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം
വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം
author img

By

Published : Mar 22, 2020, 6:03 PM IST

ശ്രീനഗര്‍: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ ഷെല്ലാക്രമണം. പാകിസ്ഥാൻ സൈന്യം വെടിവയ്പ്പും മോർട്ടാർ ഷെല്ലാക്രമണവും നടത്തിയതായി ജമ്മു കശ്‌മീർ അധികൃതർ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.45ന് പൂഞ്ചിലെ ഷാപ്പൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. ഇതോടെ ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു.

ആക്രമണത്തിൽ പരിക്കേറ്റവരെ പൂഞ്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതിർത്തിയിലെ പ്രദേശവാസികൾ രാത്രി മുഴുവൻ ബങ്കറുകളിൽ അഭയം തേടിയതായി അധികൃതർ അറിയിച്ചു. ആക്രമണം പുലർച്ചെ 4 മണി വരെ തുടർന്നു. സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഒരു പശുവിന് പരിക്കേൽക്കുകയും ചെയ്‌തു. കതുവ ജില്ലാ വികസന കമ്മീഷണർ ഓം പ്രകാശ് ഭഗത്, സീനിയർ പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര കുമാർ മിശ്ര, മുതിർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥർ എന്നിവർ ആക്രമബാധിത ഗ്രാമങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഷെല്ലാക്രമണത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച ഗ്രാമീണർക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ഭഗത് പറഞ്ഞു. പശുക്കൾക്കും മറ്റ് കന്നുകാലികൾക്കും പരിക്കേറ്റ സാഹചര്യത്തിൽ കർഷകർക്കും ഉദ്യോഗസ്ഥർ സഹായം വാഗ്‌ദാനം ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.