ശ്രീനഗർ: കൊവിഡ് വ്യാപനം തടയുന്നതിന് ജമ്മു കശ്‌മീർ ഭരണകൂടത്തിന്‍റെ പരിശ്രമങ്ങളെ പിന്തുണച്ച് മൊബൈൽ ആപ്ലിക്കേഷനുമായി കരസേന. പൊതുജനങ്ങൾക്ക് കൊവിഡ് -19 ഹെൽപ്‌ലൈൻ ജെ&കെ ആപ്ലിക്കേഷൻ ഉപയോഗിച്ച് ആശുപത്രികളുടെ വിവരങ്ങൾ, അവരുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ, കൺട്രോൾ റൂമുകൾ, സമീപത്തുള്ള കൊവിഡ് പ്രതിരോധ ടീമുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. ഗൂഗിൾ മാപ്പുകളിൽ ലഭ്യമായ സംയോജിത വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മൊബൈൽ അപ്പ്. കൂടാതെ റെഡ് സോണുകളുടെ വിവരങ്ങളും വെറസിനെതിരെ ആവശ്യമായ പ്രതിരോധ, സുരക്ഷാ നടപടികളെക്കുറിച്ചും വിവരങ്ങൾ ലഭ്യമാകും.
ഉപഭോക്താവിന് മൊബൈൽ നമ്പർ ആപ്പിൽ രജിസ്റ്റർ ചെയ്‌തുകൊണ്ട് ലോഗിൻ ചെയ്യാം. കൂടാതെ, ഫോണിലെ ലൊക്കേഷൻ, ബ്ലൂടൂത്ത് വഴി അടുത്തുള്ള സേവനങ്ങൾ കണ്ടുപിടിക്കാം. മൊബൈൽ ആപ്പിന്‍റെ സാങ്കേതിക പ്രവർത്തനങ്ങളും പുതിയ അപ്‌ഡേഷനുകളും കരസേന തന്നെയാണ് കൈകാര്യം ചെയ്യുന്നത്.