ETV Bharat / bharat

ഉംപുൻ ചുഴലിക്കാറ്റ്; ബംഗാളിൽ സൈന്യത്തെ വിന്യസിച്ചു

author img

By

Published : May 24, 2020, 8:13 AM IST

Updated : May 24, 2020, 11:39 AM IST

സൈന്യത്തിന്‍റെ അഞ്ച് സംഘങ്ങളെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും വടക്ക്, തെക്ക് 24 പർഗാനാസ് ജില്ലകളിലും വിന്യസിച്ചിട്ടുണ്ട്.

Army deployed South 24 Parganas Kolkata Tollygunge Cyclone Amphan കൊൽക്കത്ത ഉംപൂൻ ചുഴലിക്കാറ്റ് ബംഗാളിൽ സൈന്യത്തെ വിന്യസിച്ചു
ഉംപൂൻ ചുഴലിക്കാറ്റ്;പ്രവർത്തനങ്ങൾ പുന:സ്ഥാപിക്കുന്നതിനായി ബംഗാളിൽ സൈന്യത്തെ വിന്യസിച്ചു

കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടത്തിന്‍റെ പശ്ചാത്തലത്തിൽ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പുനഃസ്ഥാപിക്കുന്നതിനായി കൊൽക്കത്തയിലും അയൽ ജില്ലകളിലും സൈന്യത്തെ വിന്യസിച്ചു. സൈന്യത്തിന്‍റെ അഞ്ച് സംഘങ്ങളെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലും വടക്ക്, തെക്ക് 24 പർഗാനാസ് ജില്ലകളിലും വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഈ മൂന്ന് ഭാഗങ്ങളിലും ചുഴലിക്കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

പശ്ചിമ ബംഗാൾ സർക്കാരിന്‍റെ അഭ്യർഥന പ്രകാരമാണ് സൈന്യത്തെ വിന്യസിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ കൊൽക്കത്തയിലെ ടോളിഗഞ്ച്, ബാലിഗഞ്ച്, ബെഹാല എന്നിവിടങ്ങളിൽ റോഡ് വൃത്തിയാക്കാൻ മൂന്ന് ക്ലിയറൻസ് ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ന്യൂ ടൗണിലും സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബറിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും ജൂനിയർ കമ്മിഷൻഡ് ഓഫിസർമാരും ഉൾപ്പെടെ 35 സൈനികർ ടീമിലുണ്ട്.

Last Updated : May 24, 2020, 11:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.