ജയ്‌പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഫിറ്റ് ഇന്ത്യാ ക്യാംപെയിന് പിന്തുണയുമായി സൈക്കിള്‍ യാത്ര നടത്തി ലഫ്‌റ്റനന്‍റ് ജനറല്‍ അലോക് സിങ്. ജോലിയില്‍ പ്രവേശിക്കാൻ ഡല്‍ഹിയില്‍ നിന്ന് ജയ്പ്പൂര്‍ വരെയാണ് അലോക് സൈക്കിളില്‍ യാത്ര ചെയ്‌തത്.
14 മണിക്കൂറെടുത്താണ് ലഫ്‌റ്റനന്‍റ് ജനറല്‍ 280 കിലോമീറ്റര്‍ നീണ്ട പൂര്‍ത്തിയാക്കിയത്. മക്കളായ അയ്‌മാനും, അര്‍മാനും അലോക് സിങ്ങിന് ഒപ്പമുണ്ടായിരുന്നു.
മുന്‍പ് ട്രാന്‍സ്‌ഫര്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഝാന്‍സിയില്‍ നിന്നും അമ്പാലയിലേക്ക് അലോക് സിങ് സൈക്കിളില്‍ പോയിരുന്നു.
ഏതൊരു പട്ടാളക്കാരന്‍റെയും ഉത്തരവാദിത്തമാണ് ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുകയെന്നത്, ഇത്തവണത്തെ യാത്ര ഫിറ്റ് ഇന്ത്യ ക്യാംപെയിനിന്‍റെ ഭാഗമായത് അവിചാരിതമായി സംഭവിച്ചതാണെന്നും അലോക് സിങ് പറഞ്ഞു.
ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് അലോക് സിങ്. കശ്മീരിലും രാജ്യത്തിന്‍റെ വടക്ക് കിഴക്കന്‍ മേഖലകളിലും നടന്ന പല സൈനീക നടപടികളിലും ഇദ്ദേഹം നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.