ETV Bharat / bharat

കരസേന മേധാവി എംഎം നരവാനെ യുഎഇ കരസേന കമാന്‍ഡറുമായി കൂടിക്കാഴ്‌ച നടത്തി

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തതായും സൈന്യം ട്വീറ്റ് ചെയ്‌തു.

Chief of Army Staff Gen. MM Naravane  UAE's defence officials  Land Forces Commander on defence cooperation  Indian Army  കരസേന മേധാവി എംഎം നരവാനെ  യുഎഇ കരസേന  യുഎഇ
കരസേന മേധാവി എംഎം നരവാനെ യുഎഇ കരസേന കമാന്‍ഡറുമായി കൂടിക്കാഴ്‌ച നടത്തി
author img

By

Published : Dec 11, 2020, 6:35 PM IST

അബുദബി: ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഇന്ത്യന്‍ കരസേന മേധാവി ജന.എംഎം നരവാനെ യുഎഇ കരസേന കമാന്‍ഡറും സ്റ്റാഫ്‌ മേജര്‍ ജനറലുമായ സ്വാലിഹ്‌ മുഹമ്മദ് സാലിഹ്‌ അല്‍ അമേരിയുമായി കൂടിക്കാഴ്‌ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തതായും സൈന്യം ട്വീറ്റ് ചെയ്‌തു. ഇത് ആദ്യമായാണ് ഒരു കരസേന മേധാവി യുഎഇ പര്യടനം നടത്തുന്നത്. ആറ്‌ ദിവസത്തെ സന്ദര്‍ശനമാണ് ജന.എംഎം നരവാനെ നടത്തുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ വളരുന്ന ബന്ധത്തിന്റെ പ്രതിഫലനമായാണ് അദ്ദേഹത്തിന്‍റെ സന്ദർശനം. പ്രതിരോധ-സുരക്ഷാ മേഖലകളിലെ സഹകരണത്തിന് പുതിയ വഴികൾ ഇതിലൂടെ തുറക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗദി അറേബ്യയുമായും യുഎഇയുമായും ഇന്ത്യക്കുള്ള ബന്ധം വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചിരുന്നു.കഴിഞ്ഞ മാസം മൂന്ന് ദിവസത്തെ നേപ്പാള്‍ സന്ദർശനത്തിലായിരുന്നു കരസേനാ മേധാവി. ഒക്ടോബറിൽ അദ്ദേഹം വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ലയ്‌ക്കൊപ്പം മ്യാൻമര്‍ സന്ദര്‍ശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.