ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്‌ചക്കിടെ ഗര്‍ഭിണിയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് ഇന്ത്യന്‍ സൈനികര്‍. സേനയുടെ വെല്‍ഫെയര്‍ വിഭാഗമാണ് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ സ്ട്രച്ചറിലെടുത്ത് തോളിലേറ്റി ആശുപത്രിയിലെത്തിച്ചത്. പ്രസവവേദന അനുഭവപ്പെട്ട ദാര്‍ഡ് പോര ഗ്രാമത്തിലെ ഷമീമയെയാണ് നൂറോളം സൈനികരും ഇരുപത്തിയഞ്ചോളം ആളുകളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.
-
#HumsaayaHainHum 🇮🇳🍁
— Chinar Corps - Indian Army (@ChinarcorpsIA) January 14, 2020 " class="align-text-top noRightClick twitterSection" data="
During heavy snowfall, an expecting mother Mrs Shamima, required emergency hospitalisation. For 4 hours over 100 Army persons & 30 civilians walked with her on stretcher through heavy snow. Baby born in hospital, both mother & child doing fine. #VRWithU4U pic.twitter.com/BpDcXRvuUH
">#HumsaayaHainHum 🇮🇳🍁
— Chinar Corps - Indian Army (@ChinarcorpsIA) January 14, 2020
During heavy snowfall, an expecting mother Mrs Shamima, required emergency hospitalisation. For 4 hours over 100 Army persons & 30 civilians walked with her on stretcher through heavy snow. Baby born in hospital, both mother & child doing fine. #VRWithU4U pic.twitter.com/BpDcXRvuUH#HumsaayaHainHum 🇮🇳🍁
— Chinar Corps - Indian Army (@ChinarcorpsIA) January 14, 2020
During heavy snowfall, an expecting mother Mrs Shamima, required emergency hospitalisation. For 4 hours over 100 Army persons & 30 civilians walked with her on stretcher through heavy snow. Baby born in hospital, both mother & child doing fine. #VRWithU4U pic.twitter.com/BpDcXRvuUH
പ്രസവവേദന അനുഭവപ്പെട്ട ഷമീമയെ ശക്തമായ മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് കുടുംബാംഗങ്ങൾക്ക് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സേന മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തിച്ചത്. ഉപ്‌ലോനയിലെത്തിയ ശേഷം സേന ആംബുലന്‍സില്‍ മെഡിക്കല്‍ ഓഫീസറോടുകൂടി ബാരമുല്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.