ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ സൈന്യവുംതീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. രാജ്യത്ത് പുൽവാമ രീതിയിൽ വീണ്ടും ആക്രമണം പദ്ധിയിട്ട ലഷ്കർ ഭീകരരെയാണ് സൈന്യം വളഞ്ഞതെന്നാണ്റിപ്പോർട്ട്. പുലർച്ചയോടെയാണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് ഭീകരനേതാക്കളും കശ്മീര്‍ താഴ്‍വരയിലെ ഭീകരരും തമ്മില്‍ നടത്തിയ രഹസ്യ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നാണ് പുതിയ ആക്രമണ പദ്ധതിയെക്കുറിച്ച്സൂചന ലഭിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സേനാ നീക്കം വ്യോമമാര്‍ഗമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എന്‍എസ്ജിയെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കും, ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചും വിമാനത്തില്‍ എത്തിക്കും. ശ്രീനഗറിലേക്ക് പോകാന്‍ ജവാന്മാര്‍ക്ക് സ്വകാര്യ വിമാനങ്ങളെയും ആശ്രയിക്കാം. കശ്മീരിലെ 18 വിഘടനവാദി നേതാക്കളും പാക്ക് അനുകൂല നിലപാട് എടുക്കുന്ന 155 രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചു.