ജമ്മു: അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ പൂഞ്ച് സെക്‌ടറില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി. കശ്‌മീര്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയില്‍ സുരൻകോട്ടയിലെ ഗാലി ഗിര്‍ജനില്‍ നിന്നാണ് ഒരു യന്ത്രത്തോക്കും പിസ്‌റ്റളും 150 വെടിയുണ്ടകളും കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത പ്രദേശത്ത് ഒളിപ്പിച്ച നിലയിലാണ് ആയുധം കണ്ടെത്തിയതെന്ന് സൈന്യം അറിയിച്ചു. സംഭവത്തില്‍ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്നും മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
പൂഞ്ചില്‍ ആയുധങ്ങള്‍ പിടികൂടി - border issue
ഗാലി ഗിര്‍ജനില്‍ നിന്നാണ് ഒരു യന്ത്രത്തോക്കും പിസ്‌റ്റളും 150 വെടിയുണ്ടകളും കണ്ടെത്തിയത്.