അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 497 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികൾ 10,000 കടന്നു. മൂന്ന് മാസം കൊണ്ടാണ് ആദ്യം 5,000 രോഗികൾ റിപ്പോർട്ട് ചെയ്തതെങ്കിൽ ബാക്കിയുള്ള 5,000 കേസുകള്‍ വെറും 15 ദിവസം കൊണ്ടാണ് റിപ്പോർട്ട് ചെയ്തത്.
പത്ത് കൊവിഡ് രോഗികൾ കൂടി ഇതിനിടെ സംസ്ഥാനത്ത് മരിച്ചു. ഇതോടെ ആകെ 129 പേർക്കാണ് വൈറസ് മൂലം ജീവഹാനി സംഭവിച്ചത്. കുർണൂൽ, കൃഷ്ണ, അനന്തപുരമു ജില്ലകളിലാണ് ഏറ്റവും അധികം (ആയിരത്തിലധികം) കൊവിഡ് രോഗികൾ ഉള്ളത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 10,331 രോഗികളിൽ 5,423 പേരാണ് ചികിത്സയിൽ കഴിയുന്നത്. 4,779 പേർക്ക് രോഗം ഭേദമായി.