ETV Bharat / bharat

സി.‌എസ്‌.എസ് സ്‌കോളർ‌ഷിപ്പ് 2020ലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

വിദ്യാർഥികൾ ഒക്‌ടോബർ 31ന് മുൻപ് സി.‌എസ്‌.എസ് സ്‌കോളർ‌ഷിപ്പിന് അപേക്ഷിക്കണം. 10, പ്ലസ് ടു പരീക്ഷകളില്‍ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാഥികൾക്കാണ് അവസരം. യോഗ്യതയുള്ള വിദ്യാർഥികൾക്ക് 10,000 രൂപയും പോസ്റ്റ് ഗ്രാജുവേഷൻ തലത്തിൽ പ്രതിവർഷം 20,000 രൂപയും ലഭിക്കും

Applications  CSS Scholarship  സി.‌എസ്‌.എസ് സ്‌കോളർ‌ഷിപ്പ്  അപേക്ഷകൾ  വിദ്യാർഥികൾ  ഒക്‌ടോബർ 31  അപേക്ഷ  പോസ്റ്റ് ഗ്രാജുവേഷൻ  സി.ബി.എസ്.ഇ  വിജ്ഞാപനം
സി.‌എസ്‌.എസ് സ്‌കോളർ‌ഷിപ്പ് 2020ലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
author img

By

Published : Oct 17, 2020, 1:32 PM IST

ഡൽഹി: സെൻട്രൽ സെക്‌ടർ സ്‌കീം ഫോർ സ്കോളർഷിപ്പ് 2020ലേക്ക് വിദ്യാഥികൾക്ക് അപേക്ഷിക്കാം. ഇത് സംബന്ധിച്ച് സി.ബി.എസ്.ഇ വിജ്ഞാപനമിറക്കി. വിദ്യാർഥികൾ ഒക്‌ടോബർ 31ന് മുൻപ് സി.‌എസ്‌.എസ് സ്‌കോളർ‌ഷിപ്പിന് അപേക്ഷിക്കണം. ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്. https://scholarships.gov.in/public/schemeGuidelines/Guidelines_DOHE_CSSS.pdf എന്ന ലിങ്കിൽ വിദ്യാഥികൾക്കുള്ള മാർ‌ഗനിർ‌ദേശങ്ങൾ ലഭ്യമാണ്.

10, പ്ലസ് ടു ക്ലാസുകളില്‍ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാഥികൾക്കാണ് അവസരം. യോഗ്യതയുള്ള വിദ്യാർഥികൾക്ക് 10,000 രൂപയും പോസ്റ്റ് ഗ്രാജുവേഷൻ തലത്തിൽ പ്രതിവർഷം 20,000 രൂപയും ലഭിക്കും. അഞ്ച് വർഷത്തെ കോഴ്‌സ് അല്ലെങ്കിൽ ഏതെങ്കിലും ഇന്‍റഗ്രേറ്റഡ് കോഴ്‌സ് പഠിക്കുന്ന വിദ്യാർഥികൾക്ക് നാല് മുതൽ അഞ്ച് വർഷം വരെ പ്രതിവർഷം 20,000 രൂപ ലഭിക്കും. പ്രൊഫഷണൽ കോഴ്‌സുകൾ, സാങ്കേതിക കോഴ്‌സുകൾ എന്നിവ പഠിക്കുന്ന വിദ്യാർഥികൾക്ക് ബിരുദതലം വരെയും സ്‌കോളർഷിപ്പ് ലഭിക്കും. https://scholarships.gov.in/fresh/newstdRegfrmInstruction എന്ന ലിങ്കിൽ കൂടുതല്‍ വിവരങ്ങൾ ലഭ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.