അനന്തപുരം: ആന്ധ്രാപ്രദേശിലെ അനന്തപുരം ആർട്‌സ് കോളേജിൽ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായ പരിക്ക്. ബെല്‍റ്റും വടിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മാരകമായി പരിക്കേല്‍പ്പിച്ച ശിവയ്യ എന്ന വിദ്യാര്‍ഥി പരിക്കുകളെതുടര്‍ന്ന് അബോധാവസ്ഥയിലാണ്.
ഏറ്റുമുട്ടലിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തായത്. ആർട്സ് കോളേജിൽ വിദ്യാർഥികൾ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവായതായി പ്രദേശവാസികൾ ആരോപിക്കുന്നു. പ്രിൻസിപ്പലിന്‍റെയും മാനേജ്‌മെന്‍റിന്‍റെയും അശ്രദ്ധമായ മനോഭാവമാണ് സംഭവത്തിന് കാരണമെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.