അമരാവതി: ആന്ധ്രാ പ്രദേശില്‍ ഇന്ന് 7,627 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികൾ 96,298 ആയി. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന നിരക്കാണിത്. 24 മണിക്കൂറിൽ 56 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണം 1041 ആയി. ഇന്ന് മാത്രം 3,041 പേർ കൊവിഡ് രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് 46,301 പേരാണ് കൊവിഡ് മുക്തി നേടിയത്. നിലവിൽ 48,956 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
കുർണൂലിൽ പുതുതായി 1,213 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ കൊവിഡ് രോഗികൾ 11,570 ആയി. ഗുണ്ടൂരിലെ കൊവിഡ് രോഗികൾ 10,000 കടന്നു. കിഴക്കൽ ഗോദാവരിയിൽ പുതുതായി 1,095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികൾ 13,486 കടന്നു.