അമരാവതി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് 2020 സ്ത്രീസുരക്ഷാ വർഷമായി ആചരിക്കുമെന്ന് ആന്ധ്രാപ്രദേശ് ഡിജിപി ഗൗതം സവാങ്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2019ൽ ആറ് ശതമാനം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പൊലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹാർദപരമാക്കുമെന്നും വാര്‍ത്താസമ്മേളനത്തിൽ സവാങ് അറിയിച്ചു.
2018ലെ അപേക്ഷിച്ച് സംസ്ഥാനത്ത് സ്ത്രീധനമരണം 24 ശതമാനവും മനുഷ്യക്കടത്ത് കേസുകൾ 10 ശതമാനവും ബലാത്സംഗ കേസുകളും 4 ശതമാനം കുറഞ്ഞു. അതേസമയം റോഡപകടങ്ങളുടെ നിരക്ക് വർധിച്ചതായും അദ്ദേഹം പറഞ്ഞു.