അമരാവതി: ആന്ധ്രാ പ്രദേശില്‍ തിങ്കളാഴ്‌ച മുതല്‍ നിബന്ധനകളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി. സംസ്ഥാനത്തിന്‍റെ ഗ്രീന്‍ സോണിലുള്ള പ്രദേശത്തെ മദ്യശാലകള്‍ക്കാണ് തുറക്കാന്‍ അനുമതി ലഭിച്ചത്. കൃത്യമായ സമൂഹിക അകലം പാലിക്കണം. മദ്യശാലകളുടെ ഔട്ട്ലറ്റുകളില്‍ അഞ്ചിലധികം തൊഴിലാളികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ചീഫ് സെക്രട്ടറി രജത് ഭര്‍ഗാവ നിര്‍ദേശിച്ചു. രാവിലെ പതിനൊന്ന് മണി മുതല്‍ വൈകുന്നേരം ഏഴ് മണിവരെ ഔട്ട്‌ലറ്റുകള്‍ തുറക്കാം. അതേസമയം മദ്യത്തിന് അധിക നികുതി ചുമത്തിയതായും ചീഫ് സെക്രട്ടറി അറിയിച്ചു. 25 ശതമാനം നികുതിയാണ് വര്‍ധിപ്പിച്ചത്. ജനങ്ങള്‍ മദ്യം വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണ് നികുതി വര്‍ധനവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
ആന്ധ്രയില്‍ തിങ്കളാഴ്‌ച മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി - ആന്ധ്രയില്‍ തിങ്കളാഴ്‌ച മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി
രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം ഏഴ് മണി വരെ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്