അമരാവതി: പുതുതായി 667 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ 8.71 ലക്ഷം പിന്നിട്ടു. സംസ്ഥാനത്ത് 5,910 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. 24 മണിക്കൂറിൽ 914 പേരാണ് കൊവിഡ് രോഗമുക്തരായത്. അതേ സമയം ഒമ്പത് പേർ കൊവിഡ് ബാധിച്ച് മരിച്ചു.
സംസ്ഥാനത്ത് ഇതുവരെ 8,59,029 പേരാണ് കൊവിഡ് മുക്തരായത്. ആകെ 7,033 കൊവിഡ് മരണവും ആന്ധ്ര പ്രദേശില്‍ റിപ്പോർട്ട് ചെയ്‌തു. കൃഷ്‌ണ ജില്ലയിൽ 129 പേർക്കും ഗുണ്ടൂരിൽ 114 പേർക്കും ചിറ്റൂരിൽ 105 പേർക്കും പടിഞ്ഞാറൻ ഗോദാവരിയിൽ 86 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 36,011 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 96,44,222 ആയി ഉയർന്നു. നിലവിൽ 4,03,248 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 91,00,792 പേർ രോഗമുക്തി നേടി. 482 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,40,182 ആയി ഉയർന്നു.