ETV Bharat / bharat

ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ ഭവന പദ്ധതിക്ക് ആരംഭം

author img

By

Published : Dec 25, 2020, 7:26 PM IST

പദ്ധതി സംസ്ഥാനത്തെ 30.6 ലക്ഷം ആളുകൾക്ക് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡി പറഞ്ഞു

Andhra Pradesh CM news  launches housing scheme in Andhra Pradesh  latest news on Andhra Pradesh  ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ ഭവന പദ്ധതി  പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി
ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ ഭവന പദ്ധതിക്ക് ആരംഭം

അമരാവതി: കേന്ദ്ര സർക്കാരിന്‍റെ സഹായത്തോടെയുള്ള ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ ഭവന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ സ്ഥല വിതരണം ആരംഭിച്ചു. ഗോദാവരി ജില്ലയിലാണ് സൈറ്റുകളുടെ വിതരണം ആരംഭിച്ചത്. അന്തരിച്ച പിതാവിന്‍റെ ഓർമ്മക്കായി വൈ.എസ്.ആർ ജഗന്നന്ന ഹൗസിങ് കോളനി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി സംസ്ഥാനത്തെ 30.6 ലക്ഷം ആളുകൾക്ക് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ 25 ലക്ഷം വീടുകൾ നിർമിക്കുമെന്ന് ഉറപ്പ് നൽകിയിയ തങ്ങൾ ഇപ്പോൾ 31 ലക്ഷം വീടുകളാണ് നിർമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരപ്രദേശങ്ങളിൽ ഒരു സെന്‍റും ഗ്രാമങ്ങളിൽ 1.5 സെന്‍റ് ഭൂമിയുമാണ് പരിപാടി പ്രകാരം ഒരോ ഗുണഭോക്താവിനും ലഭിക്കുക. പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 28.30 ലക്ഷം വീടുകൾ നിർമിക്കും. ഇതിനായി കേന്ദ്രം ഒരോ ഗുണഭോക്താവിനും 1.50 ലക്ഷം രൂപ ഗ്രാന്‍റ് നൽകും. വീടുകളുടെ നിർമാണത്തിനായി 50,490 കോടി രൂപ ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.