ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ കുന്ദാപുരയിലെ താലൂക്ക് ഓഫീസിന് മുന്നിൽ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചയാളെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ച രാഘവേന്ദ്ര ഗനിഗ (43)യെയാണ് കസ്റ്റഡിയിലെടുത്തത്. രാഘവേന്ദ്ര മുമ്പ് ഒരു സ്വകാര്യ കോളജിൽ ഹിന്ദി അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്‍റെ മാനസിക നിലയില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
രാഘവേന്ദ്രക്ക് ഭാര്യയും മകനുമുണ്ടെങ്കിലും അവര്‍ ഇയാള്‍ക്കൊപ്പമല്ല താമസം. അമിതമായി ടിവി കാണുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു. രാഘവേന്ദ്രയെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് താലൂക്ക് ഓഫീസിന് മുന്നില്‍ നിന്നാണ് ഇയാള്‍ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചത്.