ETV Bharat / bharat

ബെംഗളൂരുവിലെ ചുമരുകളില്‍ രാജ്യവിരുദ്ധ മുദ്രവാക്യങ്ങള്‍ വീണ്ടും

author img

By

Published : Mar 2, 2020, 8:44 PM IST

ശിവജി നഗറിനടുത്തുളള എന്‍സിസി മതിലിലാണ്‌ എഴുത്തുകള്‍ കണ്ടെത്തിയത്.

Anti-Modi  Free Kashmir graffiti  Bengaluru walls  NCC compound wall  Karnataka police  students from Kashmir  ബെംഗളൂരുവിലെ ചുവരുകളിൽ 'സ്വതന്ത്ര കശ്‌മീര്‍', 'മോദി രാജി വയ്ക്കുക' തുടങ്ങിയ എഴുത്തുകള്‍ കണ്ടെത്തി
ബെംഗളൂരുവിലെ ചുവരുകളിൽ 'സ്വതന്ത്ര കശ്‌മീര്‍', 'മോദി രാജി വയ്ക്കുക' തുടങ്ങിയ എഴുത്തുകള്‍ കണ്ടെത്തി

ബെഗംളുരു: കര്‍ണാടകയിലെ ചുവരുകളില്‍ വീണ്ടും രാജ്യവിരുദ്ധ സന്ദേശങ്ങള്‍. 'സ്വതന്ത്ര കശ്‌മീര്‍', 'മോദി രാജി വയ്ക്കുക' തുടങ്ങിയ എഴുത്തുകള്‍ ശിവജി നഗറിനടുത്തുളള എന്‍സിസി മതിലില്‍ കണ്ടെത്തിയതായി ഡിസിപി ഈസ്റ്റ് ഡോ ശരനപ്പ എസ് ഡി പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് സംഭവത്തിന് പിന്നിലാരെന്ന് കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

നേരത്തെ, അജ്ഞാതരായ ചില അക്രമികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യവും മോഡി വിരുദ്ധ എഴുത്തും വടക്കൻ കർണാടകയിലെ കലബുരാഗി ജില്ലയിലെ ഒരു വീടിന്‍റെ ചുമരിൽ എഴുതിയിരുന്നു. ഹുബള്ളിയിലെ ബുദാർസിംഗി ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂളിന്‍റെ ചുമരിലും വാതിലിലും 'പാകിസ്ഥാൻ സിന്ദാബാദ്', 'ടിപ്പു സുൽത്താൻ ഷെയ്ൽ' (ടിപ്പു സുൽത്താൻ സ്കൂൾ) തുടങ്ങിയ രചനകളും കണ്ടെത്തിയിരുന്നു.

മറ്റൊരു സംഭവത്തിൽ, ഹുബാലിയിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിൽ പഠിക്കുന്ന മൂന്ന് കശ്മീർ വിദ്യാർഥികൾ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തുകയും പുൽവാമ തീവ്രവാദി ആക്രമണത്തിന്‍റെ ആദ്യ വാർഷികത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.