ലക്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ മതപരിവർത്തന നിയമപ്രകാരം അറസ്റ്റിലായ യുവാവിന്‍റെ കുടുംബം. അന്വേഷണ ഉദ്യോഗസ്ഥർ ബലപ്രയോഗം നടത്തിയില്ലെന്നും മറ്റുമുള്ള പ്രസ്താവനയിൽ ഒപ്പിടാൻ യുവാവിന്‍റെ പിതാവിനെ പൊലീസ് നിർബന്ധിച്ചുവെന്നാണ് ആരോപണം.
71 കാരനായ പിതാവ് മുഹമ്മദ് റഫീക്കിന്‍റെ വീഡിയോയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് സാക്ഷികൾക്ക് മുൻപിൽ പ്രസ്താവന ആവർത്തിക്കാനാണ് ഇതിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസുകാർ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് റഫീക്ക് ആരോപിച്ചതായി വാർത്താ റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഈ നടപടി. കഴിഞ്ഞ വർഷം പെൺകുട്ടിയെ കാണാതായപ്പോൾ പ്രദേശവാസികൾ ഇയാളെ മർദിച്ചതിനാൽ സുരക്ഷ കണക്കാക്കിയാണ് ഇയാളെ കസ്റ്റ്ഡിയില്‍ എടുത്തതെന്നും പൊലീസ് പറഞ്ഞു. ഒപ്പം പ്രതികളുടെയും പരാതിക്കാരന്‍റെയും വീടുകൾക്ക് സമീപം സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.