റാഞ്ചി: ജാർഖണ്ഡിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നായി. ബംഗ്ലാദേശിൽ നിന്നെത്തിയ ബൊക്കാറോ സ്വദേശിനിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മലേഷ്യയിൽ നിന്നുള്ള 22 വയസുകാരിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഹസാരിബാഗ് സ്വദേശിക്കാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ബാധയെത്തുടർന്നാണ് രോഗം ബാധിച്ച സ്‌ത്രീയൾപ്പെടെയുള്ള മൂന്ന് ദമ്പതികൾ ബൊക്കാറോയിൽ തിരിച്ചെത്തിയത്. ശേഷം നിരീക്ഷണത്തിന് വിധേയരാകുകയും സാമ്പിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്‌തു. പരിശോധനാ ഫലത്തിൽ സ്‌ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുവതിയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.