ETV Bharat / bharat

രാജ്യത്ത് വീണ്ടും കൊവിഡ് മരണം - ഡാർജിലിംഗ് സ്വദേശിയായി 44 കാരി

ഡാര്‍ജിലിങ് സ്വദേശിയാണ് മരിച്ചത്.

രാജ്യത്ത് വീണ്ടും കൊവിഡ് മരണം  COVID-19 patient dies in Bengal  death count 2  ഡാർജിലിംഗ് സ്വദേശിയായി 44 കാരി  കൊൽക്കത്ത
രാജ്യത്ത് വീണ്ടും കൊവിഡ് മരണം
author img

By

Published : Mar 30, 2020, 10:46 AM IST

കൊൽക്കത്ത: രാജ്യത്ത് വീണ്ടും കൊവിഡ് മരണം. വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബംഗാൾ സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 44 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. നോർത്ത് ബംഗാൾ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇവര്‍ ഡാർജിലിങ് ജില്ലയിലെ കലിംപോങ് സ്വദേശിയാണ്.

മകളുടെ ചികിത്സ ആവശ്യങ്ങൾക്ക് തമിഴ്നാട്ടിലെ ചെന്നൈയിലായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് ബംഗാളിൽ തിരിച്ചെത്തിയത്. ഇവരെ പരിശോധിച്ച് ഡേക്ടറും ഇവരുടെ മകളും ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് കൊൽക്കത്ത സ്വദേശി മരിച്ചിരുന്നു. 21 പേര്‍ക്കാണ് പശ്ചിമ ബംഗാളിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.