മുംബൈ: ഡോക്‌ടര്‍ ബി.ആർ അംബേദ്ക്കറുടെ വീട് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഉമേഷ് സീതാറാം ജാദവ് എന്നയാളാണ് അറസ്റ്റിലായത്. ഈ മാസം എട്ടിനാണ് മുംബൈയിലെ 'രാജ്‌ഗൃഹ'ത്തിന് നേരെ ആക്രമണം നടന്നത്. കേസിൽ അടുത്ത ദിവസം ഒരാളെ പിടികൂടി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പൊലീസിനോട് നിർദേശിച്ചു. അക്രമികൾ ജനലിന് നേരെ കല്ലെറിയുകയും വീടിന് മുന്നിലെ ചെടിച്ചട്ടികൾ തകർക്കുകയും ചെയ്‌തു. സിസിടിവി ക്യാമറകളും നശിപ്പിക്കാൻ ശ്രമിച്ചു. ദാദറിലെ ഹിന്ദു കോളനിയിൽ സ്ഥിതി ചെയ്യുന്ന രണ്ട് നില കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്.
ബി.ആർ അംബേദ്ക്കറുടെ വീട് ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ - Rajgruha
ഉമേഷ് സീതാറാം ജാദവാണ് അറസ്റ്റിലായത്. ഈ മാസം എട്ടിനാണ് മുംബൈയിലെ 'രാജ്‌ഗൃഹ'ത്തിന് നേരെ ആക്രമണം നടന്നത്